ചെറിയൊരാശ്വാസം, പ്രതീക്ഷ; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

news image
Sep 4, 2025, 5:36 am GMT+0000 payyolionline.in

സർവകാല റെക്കോഡിട്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കെ ചെറുതായൊന്ന് ബ്രേക്കിട്ട് സ്വർണം. മലയാളികൾക്ക് ചെറിയ ഒരാശ്വാസവും പ്രതീക്ഷയും നൽകിക്കൊണ്ട് സംസ്ഥാനത്ത് പൊന്നിന്‍റെ വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലത്തെ വിലയിൽ നിന്നും 10 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9795 രൂപയായി.

ഇന്നലെ ഒരു ഗ്രാമിന് 9805 രൂപയായിരുന്നു. ഒരു പവന് 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 78360 രൂപയായി കുറഞ്ഞിട്ടുണ്ട്. വമ്പൻ മാറ്റമല്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ താഴേക്ക് വില പോകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe