ചെരിപ്പിന്​ ജൂലൈ മുതൽ ഗുണനിലവാര മാനദണ്ഡം

news image
Jun 20, 2023, 4:25 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: ചെ​രി​പ്പി​ന്​ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കി​ത്തു​ട​ങ്ങും. നി​ല​വാ​ര​മി​ല്ലാ​ത്ത ചെ​രി​പ്പു​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ചൈ​ന​യി​ൽ​നി​ന്നും മ​റ്റും ഇ​റ​ക്കു​ന്ന​ത്​ ത​ട​യാ​നെ​ന്ന​പേ​രി​ലാ​ണി​ത്. 24 ഇ​നം ചെ​രി​പ്പ്​-​അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചെ​റു​കി​ട-​വ​ൻ​കി​ട നി​ർ​മാ​താ​ക്ക​ൾ അ​ടു​ത്ത​മാ​സം ഒ​ന്നു​മു​ത​ൽ പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ബ്യൂ​റോ ഓ​ഫ്​ ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ഡ്​​സ്​ (ബി.​ഐ.​എ​സ്) വ്യ​ക്​​ത​മാ​ക്കി.

അ​തേ​സ​മ​യം, ചെ​റു​കി​ട വി​ഭാ​ഗ​ക്കാർക്ക് അ​ടു​ത്ത ജ​നു​വ​രി ഒ​ന്നു​വ​രെ സാ​വ​കാ​ശം കി​ട്ടും. തു​ക​ൽ, പി.​വി.​സി, റ​ബ​ർ തു​ട​ങ്ങി​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​നം ഏ​താ​യി​രി​ക്ക​ണ​മെ​ന്ന്​ ബി.​ഐ.​എ​സ്​ വ്യ​വ​സ്ഥ​ചെ​യ്തി​ട്ടു​ണ്ട്. സോ​ൾ, ഹീ​ൽ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പി.​വി.​സി സാ​ൻ​ഡ​ൽ, റ​ബ​ർ ഹ​വാ​യ്, സ്ലി​പ്പ​ർ, പ്ലാ​സ്റ്റി​ക്, സ്​​പോ​ർ​ട്​​സ്​ ചെ​രി​പ്പു​ക​ൾ, ഷൂ ​തു​ട​ങ്ങി​യ​വ​ക്ക്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​കം. ആ​റു മാ​സ​ത്തി​ന​കം പ​ട്ടി​ക വി​പു​ല​പ്പെ​ടു​ത്തി 54 ഇ​ന​ങ്ങ​​ൾ കൊ​ണ്ടു​വ​രും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe