ചെരണ്ടത്തൂർ: ഇന്ദിരാഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനം ചെരണ്ടത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. തറമ്മൽ പീടികയ്ക്ക് സമീപം നിർമ്മിച്ച രക്തസാക്ഷി സ്തൂപത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
അനുസ്മരണ സമ്മേളനം കോൺഗ്രസ് നേതാവ് കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് പ്രകാശൻ പാറോൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.സി ഷീബ, ചന്ദ്രൻ മൂഴിക്കൽ, ചാലിൽ അഷ്റഫ്, പി.എം അഷ്റഫ്, ഗീമേഷ് മങ്കര, കെ.കെ പ്രശാന്ത്, ഒ.പി പ്രമീള എന്നിവർ പ്രസംഗിച്ചു.