ചെങ്ങോട്ടുക്കാവ്: ചെങ്ങോട്ടു കാവ് ടൗണിനു സമീപം ഒന്നിന് പിറകെ ഒന്നായി കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ കാറുകളുടെ മുന്നിലും പിറകിലും കേടുപാടുകൾ സംഭവിച്ചു.
എറ്റവും മുന്നിലെ കാർ പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പോലീസ് സംഭവസ്ഥലത്തെത്തി ഗതാഗതം നിയന്ത്രണവിധേയമാക്കി.
