ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിൽ മാതൃസംഗമവും മാതൃപൂജയും

news image
Mar 12, 2024, 1:31 pm GMT+0000 payyolionline.in

ചെങ്ങോട്ടുകാവ്:  ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിൽ മാതൃസംഗമവും മാതൃപൂജയും നടന്നു. സ്വാമി ശിവകുമാരാനന്ദ ദീപ പ്രോജ്വലനം നടത്തി. കുട്ടികളുടെ സമ്പൂർണ്ണമായ വ്യക്തിത്വ വികസനത്തിന് കുട്ടികളോട് പ്രേമവും അവരോടുള്ള ആദരവും തുറന്നു പ്രകടിപ്പിച്ചുകൊണ്ട് ആയിരിക്കണം അമ്മമാർ ശിക്ഷണം അവലംബിക്കേണ്ടത് എന്ന് സംഗമത്തിൽ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു .


സംബോധ് ഫൗണ്ടേഷൻ പ്രവർത്തകരായ ഡോ . അനു സുദേവ് , രാധ വാമദേവ്, സുദേവ്, ശീത, ശ്രീരാമാനന്ദ സ്കൂളിലെ അധ്യാപകർ പരിപാടിയ്ക്ക് നേതൃത്വം നൽകി. പൂജ ഞങ്ങൾക്ക് നവ്യ അനുഭവവും മാർഗ്ഗദർശനവുമായി എന്ന് അമ്മമാർ അഭിപ്രായപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe