പയ്യോളി: പയ്യോളി നഗരസഭ കെടുകാര്യസ്ഥത അവസാനിപ്പിച്ച് ചിറക്കര പട്ടിക ജാതി കോളനിയിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണം എന്ന് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പയ്യോളി ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ
ആവശ്യപ്പെട്ടു.
ഏരിയാ പ്രസിഡൻ്റ് സുകുമാരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷൻ സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.പി ഷിബു ഉദ്ഘാടനം ചെയ്തു.പി.കെ.എസ് ജില്ലാ സെക്രട്ടറി ഒ.എം ഭരദ്വാജ്,ജില്ലാ ട്രഷറർ ഷാജി തെറ്റയിൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം അനിത പ്രമേയം അവതരിപ്പിച്ചു. പയ്യോളി എ.കെ.ജി മന്ദിരത്തിൽ നടന്ന കൺവെൻഷനിൽ ഏരിയാ സെക്രട്ടറി ലികേഷ് സ്വാഗതവും, പ്രമോദ് നന്ദിയും പറഞ്ഞു