മൂടാടി: ചാക്കര – വലാട്ടിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ. എ നിർവ്വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ചാക്കര പാടശേഖരത്തിലേക്കും വാഴയിൽ ഭഗവതി ക്ഷേത്രത്തിലേക്കും ഈ റോഡ് രണ്ട് പ്രദേശങ്ങളെയും കൂട്ടിയിണക്കുന്ന ഒരു യാത്രാമാർഗ്ഗമാണ് . ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേന ലഭിച്ച 75 ലക്ഷം രൂപ ചിലവഴിച്ചാണ് ആകെ ഒരു കിലോമിറ്ററോളം വരുന്ന റോഡിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ 650 മീറ്റർ നിർമ്മിക്കുന്നത് .
സംസ്ഥാന സർക്കാർ മൂടാടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന നിരവധി വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണിത് . അസി. എക്സി . എഞ്ചിനിയർ രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്റ്റാൻ്റംഗ് കമ്മിറ്റി ചെയർമാൻ മാരായ എം.പി. അഖില , ടി.കെ. ഭാസ്കരൻ മെമ്പർമാരായ ലത കെ.പി , സുനിത സി.എം , ലതിക പുതുക്കുടി കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.എം. ഷാജു, ദാമോദരൻ പൊറ്റക്കാട് – കെ.പി. മോഹനൻ വി.എം, വിനോദ് പി.എം. ബി, നടേരി യു.വി.മാധവൻ എന്നിവർ സംസാരിച്ചു. വികസന സമിതി കൺവീനർ കെ. സുകു സ്വാഗതവും എ. ഇ – തെസ്നി നന്ദിയും പറഞ്ഞു.