മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്തരിച്ചു

news image
Apr 8, 2025, 10:11 am GMT+0000 payyolionline.in

മലപ്പുറം ∙ മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരിയിലെ കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യസഹജമായ രോഗം മൂലം ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി 9ന് സ്‌കൂള്‍ വിട്ടുവരുന്ന വഴിയാണ് 13 വയസ്സുകാരിയായ കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി  കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു. പിന്നാലെ ശങ്കരനാരായണന്‍ പൊലീസിൽ കീഴടങ്ങുകയായിരുന്നു. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും  ശങ്കരനാരായണനെ 2006 മേയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe