പയ്യോളി: ഗ്ലോബൽ പീസ് ട്രസ്റ്റിന്റെ പ്രഥമ ലോക്സേവക് അവാർഡ് നേടിയ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകൻ രാമചന്ദ്രൻ കുയ്യണ്ടിയെ ആര് ജെ ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു. ആര് ജെ ഡി മുൻസിപ്പൽ ചെയർമാൻ പി ടി രാഘവൻ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ പി ഗിരീഷ്കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പുനത്തിൽ ഗോപാലൻ മാസ്റ്റർ, കെ വി ചന്ദ്രൻ, ചെറിയാവി സുരേഷ്ബാബു, എം ടി നാണുമാസ്റ്റർ, എം ടി കെ ഭാസ്കരൻ, ഏ വി സത്യൻ, എം പി ജയദേവൻ, പി പി മോഹൻദാസ്,ഇബ്രാഹിം പയ്യോളി,പുനത്തിൽ അശോകൻ, ചന്ദ്രൻ കണ്ടോത്ത്, എം വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.