പയ്യോളി : പദ്ധതി വിഹിതത്തിൻ്റെ മൂന്നാം ഗഡുവും മെയിൻ്റസ് ഗ്രാൻഡും സാമൂഹ്യ പെൻഷൻ കുടിശ്ശികയും നൽകാത്ത കേരള സർക്കാരിൻറെ നടപടിക്കെതിരെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
പയ്യോളി നഗരസഭാ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ.ടി വിനോദൻ, പി.ബാലകൃഷ്ണൻ, ഇടി പത്മനാഭൻ, പി.എം ഹരിദാസൻ, പത്മശ്രീ പള്ളിവളപ്പിൽ, പി.എം അഷറഫ്, മുജേഷ് ശാസ്ത്രി, മഹിജ എളോടി, അൻവർ കായിരികണ്ടി എന്നിവർ സംസാരിച്ചു