തിക്കോടി: ഗ്രാമം ബുക്സ് പ്രസിദ്ധീകരിച്ച അഞ്ചാമത്തെ പുസ്തകം ദിജിൽകുമാറിന്റെ നോവലെറ്റുകളുടെ സമാഹാരമായ ‘ഹിബാക്കുഷ’ നാടക ചലച്ചിത്ര പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് മഠത്തിൽ രാജീവന് നൽകി പ്രകാശനം ചെയ്തു.
തിക്കോടി പഞ്ചായത്തിലെ മികച്ച നെൽ കർഷകൻ ശിവാനന്ദൻ ഉരൂക്കര, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അരുൺ കെ വിനോദ് എന്നിവരെ ആദരിച്ചു. ചടങ്ങിന് വാർഡ് മെമ്പർ ബിനു കാരോളി അദ്ധ്യക്ഷത വഹിച്ചു. മലയാളം ഐക്യവേദി സംസ്ഥാനസമിതി അംഗം ഷിജു.ആർ, ബഷീർ തിക്കോടി, നാസർ മാസ്റ്റർ മയ്യന്നൂർ, പ്രമീഷ് . പി.ടി, അനിൽ തായനാടത്ത്, സുധീർ ജി. പി എന്നിവർ സംസാരിച്ചു.