വടകര: വടകര പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ആര്യഭവന് ഹോട്ടലില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടറിലെ ചോര്‍ച്ചയാണ് അപകടത്തിന് ഇടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
അടുക്കളയില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു. ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കൊന്നും സംഭവിച്ചിട്ടില്ല. ഹോട്ടലിലെ ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു. പുക പരിസരമാകെ പടര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.നാട്ടുകാരും വടകരയില്‍ നിന്നുളള ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു.
