തിക്കോടി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വായനാവസന്തം പദ്ധതിയുടെ ഭാഗമായി ‘ഗൃഹാങ്കണങ്ങളിൽ പുസ്തക വിതരണം’ എന്ന ആശയത്തോടെ തിക്കോടിയിൽ വായനാദിനത്തിൽ സംഘടിപ്പിച്ച പരിപാടി നേതാജി ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്നു.
കെ. രവീന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. എം.ടി. ഗീത, രഹനഅരവത്തിന് പുസ്തകം നൽകി വായനാവസന്തം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡണ്ടായിരുന്ന പരേതനായ രാജൻ കുഞ്ഞാറ്റയുടെ മഠത്തിക്കുളങ്ങര വീട്ടുമുറ്റത്തായിരുന്നു ചടങ്ങ്.
പഞ്ചായത്ത് മെംബർ ജിഷകാട്ടിൽ, പഞ്ചായത്ത് ലൈബ്രറി നേതൃസമിതി ചെയർമാൻ പ്രേമൻ എം.കെ, കൺവീനർ കെ. പത്മനാഭൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചാലിൽ ബൈജു സ്വാഗതവും എം.കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.