ഇന്ത്യയില്‍ മികച്ച ഡ്രൈവിംഗ് അനുഭവം ഒരുക്കി ഗൂഗിൾ. ഇതിനായി പുതിയ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നതിനിടെ ശ്രദ്ധതെറ്റാതെ ഗൂഗിള്‍ മാപ്പുമായി സംസാരിക്കാനും യാത്രചെയ്യുന്ന വഴിയിലെ മറ്റ് വിവരങ്ങള്‍ ചോദിച്ചറിയാനും പുതിയ ഫീച്ചറിലൂടെ കഴിയും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ഉപയോഗിക്കാൻ കഴിയും.
ഉദാഹരണത്തിന് അടുത്തുള്ള പെട്രോള്‍ പമ്പ് എവിടെയാണ്, പാര്‍ക്കിങ് സൗകര്യം എവിടെയുണ്ട് തുടങ്ങിയ കാര്യങ്ങൾ ഗൂഗിൾ മാപ്പിന്റെ പുതിയ ഫീച്ചര്‍ പറഞ്ഞ് തരും. അതും ശബ്ദത്തില്‍ ചോദിച്ചറിയാന്‍ ഡ്രൈവര്‍ക്ക് കഴിയുന്ന വിധത്തിലാണ് പുതിയ അപ്ഡേറ്റ്. ഇന്ത്യയിലെ ഗൂഗിള്‍ മാപ്പിലെ ഏറ്റവും വലിയ എ ഐ സംയോജനമായിരിക്കുമിതെന്ന് ഗൂഗിള്‍ പറയുന്നുണ്ട്.കൈകൾ ഉപയോഗിക്കാതെ തന്നെ ശബ്ദ നിർദേശങ്ങൾ വഴി ഗൂഗിളിന്റെ പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ഇതിനായി വാഹനം ഓടിക്കുമ്പോൾ ഗൂഗിള്‍ മാപ്പിനോട് സംസാരിച്ചാല്‍ മാത്രം മതിയാകും. ജെമിനൈ എഐയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വാഭാവിക മായ സംസാരശൈലി ഗൂഗിള്‍ മാപ്പിന് മനസിലാവും. ജിമെയില്‍ (Gmail) അല്ലെങ്കില്‍ കലണ്ടര്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ അനുമതി നല്കുകയാണെങ്കില് ലൊക്കേഷനുമായി ബന്ധപ്പെട്ട കലണ്ടര്‍ ഇവന്റ്, റിമൈന്റര്‍ എന്നിവ സെറ്റ് ചെയ്യാനും പുതിയ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും.
