ഗുരുവായൂർ ദേവസ്വം എൽ ഡി ക്ലർക്ക് തസ്തിക: പരീക്ഷയുടെ വിവരങ്ങൾ

news image
Jun 19, 2025, 1:34 am GMT+0000 payyolionline.in

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വം എൽ ഡി ക്ലർക്ക് തസ്തികയുടെ (കാറ്റഗറി നമ്പർ: 01/2025), ഒ എം ആർ പരീക്ഷ ജൂലൈ 13ന് നടക്കും.

ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 3.15 വരെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

ഹാൾ ടിക്കറ്റ് ജൂൺ 28ന് പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe