പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിലെ ചുവരിൽ മഹാത്മ ഗാന്ധിയുടെ ഛായചിത്രം ടാർ ഒഴിച്ച് വികൃതമാക്കിയ സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ ഡിവൈഎഫ്ഐ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

മഹാത്മ ഗാന്ധിയുടെ ഛായചിത്രം വികൃതമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പയ്യോളി ടൗണിൽ നടത്തിയ പ്രകടനം
ബ്ലോക്ക് ജോ. സെക്രട്ടറി ഇ.വിഷ്ണു രാജ്, മേഖല സെക്രട്ടറി ബി.അഖിൽ, എം.പി നന്ദന ബാബു, കെ. പി ഗോകുൽ എന്നിവർ നേതൃത്വം നൽകി.