ഖനനം അനുവദിക്കില്ല: മേപ്പയ്യൂരിൽ പുറക്കാമല സംരക്ഷണയാത്ര നടത്തി

news image
Jun 23, 2024, 2:36 pm GMT+0000 payyolionline.in

.

മേപ്പയ്യൂർ: ജീവിതവും ജീവനും ആവാസവ്യവസ്ഥയും നിലനിർത്താൻ പുറക്കാമല സംരക്ഷിക്കാൻ, ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും പുറക്കാമലയിലേക്ക് സംരക്ഷണ യാത്ര നടത്തി. മേപ്പയ്യൂർ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുറക്കാല ജൈവവൈവിധ്യങ്ങളാൽ നിബിഡമാണ് .ഈ മല സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് പുറക്കാമല സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.

പുറക്കാമല ഖനനത്തിന് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പുറക്കാമല സംരക്ഷണയാത്ര

വാർഡ് മെമ്പർമാരായ സറീന ഒളോറ, ശ്രീജ വി.പി, ദീപ കേളോത്ത്, ലീല കെ, കെ, എന്നിവർക്ക് പുറമെ പുറക്കാമല സംരക്ഷണ സമിതി ചെയർമാൻ ഇല്യാസ് ഇല്ലത്ത് ,കൺവീനർ എം.എം പ്രജീഷ്, ടി, പി, വിനോദൻ , വി.എ ബാലകൃഷ്ണൻ, വി.പി മോഹനൻ ,കെ സിറാജ് ലോഹ്യ, ടി.പി. ബാലകൃഷ്ണൻ അബ്ദുറഹിമാൻ കമ്മന, മുജീബ് കോമത്ത്, എ. കെ ബാലകൃഷ്ണൻ, എം കെ മുരളീധരൻ, രവിധ എം, എ ടി സുരേഷ് ബാബു, സജീവൻ പി, കെ.കെ മജീദ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe