വടകര: നടക്കുതാഴ സർവീസ് സഹരണബാങ്ക് ഏറ്റെടുത്തു നടത്തിവരുന്ന വടകര നഗരസഭ കാർഷിക നഴ്സറിയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാറും പഠന ക്ലാസും നടന്നു
കുറുമ്പയിൽ കാർഷിക നഴ്സറി പരിസരത്ത് നടന്ന പരിപാടി ബേങ്ക് മുൻ പ്രസിഡണ്ട് .ഇ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെ. കെ വനജ, പി.കെ.ദിനിൽ കുമാർ, കൃഷിക്കാരൻ വാട്സ്ആപ്പ് കൂട്ടായ്മ കൺവീനർ കെ. പി പത്മകുമാർ എന്നിവർ സംസാരിച്ചു. റിഷ്ബാ രാജ് സ്വാഗതം പറഞ്ഞു. പി.എം.ജയപ്രകാശ് നന്ദി രേഖപ്പെടുത്തി.
മികച്ച 13 കർഷകരെയും രണ്ട് കർഷ ഗ്രൂപ്പുകളെയും ചടങ്ങിൽ ആദരിച്ചു.
“പഴവർഗ്ഗ കൃഷിയുടെ സാധ്യതകൾ” എന്ന വിഷയത്തിൽ ബയോടെക് ഹോം ഗാർഡൻ മാനേജർ വിസി സെബാസ്റ്റ്യൻ, “നാനോ ഫെർട്ടിലൈസർ” എന്ന വിഷയത്തിൽ കോഴിക്കോട് ഐ എഫ്.എഫ് . സി.ഒ ഫീൽഡ് ഓഫീസർ നന്ദു ജി എസ്, “മണ്ണറിഞ്ഞ് വള പ്രയോഗം” എന്ന വിഷയത്തിൽ മുൻ അസിസ്റ്റൻറ് സോയിൽ കെമിസ്ട് ഇബ്രാഹിം തിക്കോടി,”വിള ഇൻഷുറൻസി നെ “പറ്റി ബഷീർ ഖാൻ പേരാമ്പ്ര, “കൃഷിയും ആരോഗ്യവും” എന്ന വിഷയത്തിൽ കൃഷി ഓഫീസർ കെ രാജു എന്നിവർ ക്ലാസ് എടുത്തു.
ചക്കയിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന ശില്പശാല കെ പി പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ ചക്ക ട്രെയിനർ ഷീബ സനീഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിവിധ വിഭവങ്ങളാണ് പ്രതിനിധികൾക്ക് ഭക്ഷണമായി നൽകിയത്. രാവിലെ 11 മണിക്ക് ചക്ക ഷെയ്ക്ക്, ഉച്ചഭക്ഷണം ചക്ക അച്ചാർ, ചക്ക മടൽ ചമ്മന്തി, ചക്ക പുളിഞ്ചി, ചക്ക മോര് ,ചക്ക സലാഡ്, ചക്ക മടൽ തീയൽ,ചക്കക്കുരു രസം, ചക്ക പോണ്ടി മസാല, തുടങ്ങിയ കറികൾ നൽകി വേറിട്ട ഒന്നാക്കി മാറ്റി. നാലുമണിക്ക് ചായക്ക് പകരം ചക്കക്കുരു കോഫിയാണ് നൽകിയത്.