നന്തി : മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിതർപ്പണത്തിൽ പിതൃ മോക്ഷത്തിനായി ആയിരങ്ങളാണ് ഇവിടെ എത്തിയത്. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ ആരംഭിച്ചു. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ചിരുന്നു.ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിനായി പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതൽ രണ്ട് വരയായിട്ടാണ് ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുന്നത്.
ഒരു സമയം 500 പേർക്ക് ബലിയിടാൻ സൗകര്യമൊരുക്കിയിരുന്നതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ഉരുപുണ്യാ കാവിൽ ബലിതർപ്പണത്തിനെത്തിയ ഭക്ത ജനങ്ങൾ
വേണു നായർ, അന്തച്ചാലിൽ മീത്തൽ ഗോപാലകൃഷ്ണൻ, നമ്പീശൻ മഠത്തിൽ, നാരായണൻ നമ്പീശൻ മഠത്തിൽ, ശങ്കരനാരായണൻ നമ്പീശൻ മഠത്തിൽ, ബൈജു മലയിൽ താഴെ എന്നിവർ കാർമികത്വം വഹിച്ചു.