ഹയർ സെക്കൻഡറി ഒഴികെയുള്ള ക്ലാസുകളിൽ ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന.
ഡിസംബർ 15ന് പരീക്ഷ ആരംഭിച്ച് 23ന് അവധിക്കായി അടക്കാനാണ് ധാരണ. ജനുവരി അഞ്ചിന് തുറക്കും.
ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്കൂൾ തുറന്നതിന് ശേഷം ജനുവരി ഏഴിന് നടത്തും.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടമായി പരീക്ഷ നടത്താനുള്ള സാധ്യത തേടിയിരുന്നു.
എന്നാൽ അവധിക്കും മുമ്പും ശേഷവുമായി പരീക്ഷ നടത്തിയാൽ വിദ്യാർഥികളിൽ മാനസിക സമ്മർദം ഉണ്ടാകാൻ ഇടയുണ്ടെന്ന് അഭിപ്രായം ഉയർന്നതിനാലാണ് തീരുമാനം.
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ് പരീക്ഷ. എന്നാൽ, ഡിസംബർ 9നും 11നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് മാറ്റാൻ നിർബന്ധിതമായത്.
