വയനാട്: വയനാട്ടിൽ കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.
രണ്ടാഴ്ചയ്ക്കു മുമ്പാണ് അനൂപും ഷിനിയും വാഴവറ്റയിൽ കോഴിഫാം ലീസിനടുത്ത് പ്രവർത്തനം തുടങ്ങിയത്. ഇന്ന് രാവിലെ സ്ഥലം ഉടമ ഫാമിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിഫാമിനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങൾ ബത്തേരിയിൽ നിന്നും പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും