കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരനിൽ നിന്ന് കവർന്നത് 40 ലക്ഷം

news image
Jun 11, 2025, 1:33 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ വൻ കവർച്ച. ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപയാണ് കവർന്നത്. പന്തീരങ്കാവിലെ സ്വകാര്യ ബാങ്കിലാണ് സംഭവം. സ്കൂട്ടറിലെത്തിയ ആൾ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

പന്തീരങ്കാവിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കയ്യിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതി പണം തട്ടിപ്പറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭച്ചതായി പൊലീസ് പറഞ്ഞു. പന്തീരങ്കാവ് പൊലീസും കോഴിക്കോട് സിറ്റി പൊലീസും പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe