കോഴിക്കോട് വെള്ളയിൽ ബലാത്സംഗശ്രമത്തിനിടെ വയോധിക കൊല്ലപ്പെട്ടു; വടകര സ്വദേശി കസ്റ്റഡിയിൽ

news image
Jun 6, 2023, 3:09 am GMT+0000 payyolionline.in

കോഴിക്കോട്: വെള്ളയിൽ തനിച്ച് താമസിക്കുന്ന വയോധിക ബലാത്സംഗ ശ്രമത്തിനിടെ കൊല്ലപ്പെട്ടു. വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിലെ 74കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ വടകര സ്വദേശി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപത്തെ കോളനിയിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.

പനി ബാധിച്ചതിനെത്തുടർന്ന് വയോധികയെ കഴിഞ്ഞ ദിവസം രാജനും ഭാര്യയും ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് അൽവാസിയായ മറ്റൊരു സ്ത്രീ ഭക്ഷണവുമായി എത്തിയപ്പോൾ വയോധിക അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. മുറിയിൽ രാജനും ഉണ്ടായിരുന്നുവത്രേ. തുടർന്ന് ഇവർ അയൽവാസികളെ വിളിച്ചുകൂട്ടി രാജനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. രാജനെ ചോദ്യംചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. അയൽവാസികളിൽനിന്ന് പൊലീസ് മൊഴിയെടുത്തു. മൃതദേഹം കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കുംശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു.

ടൗൺ അസി. കമീഷണർ പി. ബിജുരാജും വിരലടയാള വിദഗ്ധൻ യു.കെ. അമീറുൽ ഹസനും സ്ഥലത്തെത്തി പരിശോധന നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe