കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നടക്കാവ് സ്വദേശി ശശിധരൻ ഷേണായിയാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പെൺകുട്ടിക്ക് നേരെ റോഡിൽ വെച്ച് അതിക്രമം ഉണ്ടായത്.
പെൺകുട്ടിയും ഇയാളും റോഡിലൂടെ നടന്നുപോകുന്ന സമയത്ത് ഇയാൾ ലൈംഗികോദ്ദശ്യത്തോടെ പെൺകുട്ടിയുടെ ശരീരത്തിൽ തട്ടി എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പെൺകുട്ടി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.