കോഴിക്കോട്: സംസ്ഥാനത്തു റെയിൽവേയുടെ ആദ്യ വാടക ഇലക്ട്രിക് ബൈക്ക് സംവിധാനത്തിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. നഗരത്തിലെത്തുന്ന യാത്രക്കാർക്കു കൂടുതൽ യാത്രാ സൗകര്യം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇ ബൈക്ക് സംവിധാനം. മണിക്കൂറിന് 50 രൂപ, 12 മണിക്കൂറിന് 500 രൂപ, 24 മണിക്കൂറിന് 750 രൂപ എന്നിങ്ങനെയാണു വാടക നിരക്ക്.
കോഴിക്കോട് നഗരത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഇ ബൈക്ക് ഉപകാരപ്രദമാകുമെന്നു റെയിൽവേ അറിയിച്ചു. ഓട്ടോ, കാർ ടാക്സികൾ ഇഷ്ടമില്ലാത്തവർക്ക് ഹ്രസ്വദൂര യാത്രകൾക്കു ബൈക്ക് ഉപയോഗിക്കാം.
