കോഴിക്കോട്: കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച ‘കാടകം’ ഷോർട്ട് ഫിക്ഷൻ മൂവിയുടെ പ്രിവ്യൂ ഷോ കോഴിക്കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മോധവി നിധി രാജ് ഐ.പി.എസ് സ്വിച്ച് ഓൺ ചെയ്തു.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്യാംലാൽ, വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ് ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ പ്രശാന്ത് ചില്ല, ക്യാമറമാൻ കിഷോർ മാധവൻ, എന്നിവർ ഉൾപ്പെടെ മുഴുവൻ അഭിനേതാക്കൾക്കും അണിയ പ്രവർത്തകർക്കും ഉപഹാരം നൽകി ആദരിച്ചു.