രാമനാട്ടുകര ∙ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ വൈദ്യുതി ഷോർട് സർക്കീട്ടുണ്ടായി നഗരത്തിലെ റെഡിമെയ്ഡ് ഷോപ്പിൽ വൻ നാശനഷ്ടം. ചെത്തുപാലം തോടിനു സമീപത്തെ നോർവേ ക്ലോത്തിങ് സ്റ്റോറിലാണ് അഗ്നിബാധയുണ്ടായത്. 3 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മിന്നലിൽ ഇൻവെർട്ടറിൽ നിന്നാണ് ഷോർട് സർക്കീറ്റുണ്ടായത്. തീ വ്യാപിച്ച് കടയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ നശിച്ചു. കടയിലെ വൈദ്യുതി വയറിങ് കത്തിച്ചാമ്പലായി. കടയുടെ ഇന്റീരിയർ, എസി, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയെല്ലാം കേടായി. പുകയും കരിയും പടർന്നും ഏറെ വസ്ത്രങ്ങളും ഉപയോഗശൂന്യമായിട്ടുണ്ട്.മീഞ്ചന്തയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. വിഷുവിന് വിൽപനയ്ക്ക് സ്റ്റോക്ക് ചെയ്ത സാധനങ്ങളാണ് കത്തി നശിച്ചത്.