കോഴിക്കോട് ബാലുശ്ശേരിയില്‍ മൂന്ന് വയസുകാരി മീൻവളർത്തുന്ന കുളത്തിൽ വീണ് മുങ്ങിമരിച്ചു

news image
Apr 10, 2025, 3:13 am GMT+0000 payyolionline.in

ബാലുശ്ശേരി : മൂന്നുവയസ്സുകാരി മീൻവളർത്തുന്ന കുളത്തിൽ വീണ് മുങ്ങിമരിച്ചു. ബാലുശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൾ റോജി ധാപ്പ (3) യാണ് മരിച്ചത്.

 

കുട്ടി കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു

 

രാജൻ എന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ള തോട്ടവും വീടും പരിചരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കുടുംബം ഇവിടെ എത്തിയിരുന്നത്. ആ വീട്ടിൽ തന്നെയാണ് ഇവർ താമസിക്കുന്നതും.

 

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഉടൻ തന്നെ കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe