കോ​ഴി​ക്കോ​ട് നഗരത്തിൽ തെരുവുനായുടെ വിളയാട്ടം; വിദ്യാർഥികൾ ഉൾപ്പെടെ 19 പേർക്ക് കടിയേറ്റു

news image
Jun 25, 2025, 5:00 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 19 പേ​രെ തെ​രു​വു​നാ​യ് ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. അ​മ്മ​യോ​ടൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന നാ​ലു വ​യ​സ്സു​കാ​രി​ക്ക് നാ​യു​ടെ ക​ടി​യേ​റ്റു. അ​മ്മ സാ​ഹ​സി​ക​മാ​യി കു​ഞ്ഞി​നെ നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷി​ച്ചെ​ങ്കി​ലും കു​ട്ടി​യു​ടെ കാ​ലി​ന് സാ​ര​മാ​യി ക​ടി​യേ​റ്റു.

ന​ട​ക്കാ​വ്, ക്രി​സ്ത്യ​ൻ കോ​ള​ജ്, മാ​വൂ​ർ റോ​ഡ്, ശ​ങ്കു​ണ്ണി റോ​ഡ്, കു​ണ്ടു​ങ്ങ​ൽ ക​ണ്ണാ​ടി​ക്ക​ൽ, ക​ക്കോ​ടി, ക​രു​വി​​ശ്ശേ​രി, പ​ട്ട​ർ​പാ​ലം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കാ​ൽ​ന​ട​ക്കാ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​ത്. അ​ഫി​യ (20), ഹി​ബ (16) ക​ണ്ണാ​ടി​ക്ക​ൽ, സാ​മി​ക്കു​ട്ടി (61) അ​ത്തോ​ളി, മു​ഹ​മ്മ​ദ് ഷ​മീം (25) ഒ​ള​വ​ണ്ണ, ജി​ഷ്ണു (24) ചെ​റു​കു​ളം, പ്രേ​മ​ൻ(70) ക​ക്കോ​ടി, സി​യ മെ​ഹ​ർ (13) ന​ട​ക്കാ​വ്, അ​ഷി​ന ഫാ​ത്തി​മ(12) ന​ട​ക്കാ​വ്, ന​ഹീ​ന (22) ന​ട​ക്കാ​വ്, ഫ​ർ​ഹീം (21) ക​രു​വി​ശ്ശേ​രി, യാ​ക്കൂ​ബ് (34) കു​ണ്ടു​ങ്ങ​ൽ, ചി​ത്ര(26) മാ​വൂ​ർ റോ​ഡ്, ഷീ​ന പി. ​ച​ന്ദ്ര​ൻ (41) പ​ട്ട​ർ​പാ​ലം, അ​മ​ൽ രാ​ജ് (26) മാ​വൂ​ർ റോ​ഡ് എ​ന്നി​വ​രാ​ണ് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് മെ​ഡി. കോ​ള​ജ്, ബീ​ച്ച് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

കൂ​ടു​ത​ൽ പേ​ർ​ക്കും കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് പ​ല​രു​ടേ​തും. നാ​യ് പി​ന്നാ​ലെ വ​ന്ന് ക​ടി​ച്ച് ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. ന​ട​ക്കാ​വ് മേ​ഖ​ല​യി​ൽ ഒ​രേ നാ​യാ​ണ് എ​ല്ലാ​വ​രെ​യും ആ​ക്ര​മി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe