കോഴിക്കോട്: ദേശീയപാതയിലെ വിള്ളൽ തുടരുന്നു. തിരുവങ്ങൂരിലും ദേശീയപാതയിൽ വിള്ളൽ. തിരുവങ്ങൂർ മേൽപ്പാലത്തിലാണ് വിള്ളലുണ്ടായത്.400 മീറ്റർ നീളത്തിൽ റോഡ് വിണ്ടുകീറി.
നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വിള്ളൽ താൽക്കാലികമായി അടച്ചു. ടാർ ഒഴിച്ചാണ് വിള്ളൽ അടച്ചത്. ഇതിൽ ആശങ്കയുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.
വിള്ളലുണ്ടായ വിവരം നിർമ്മാണ കമ്പനിയായ വാഗാഡിനെ അറിയിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നിർമാണ കമ്പനി നാട്ടുകാർക്ക് നൽകിയ മറുപടി.