കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മദ്രസ, അംഗനവാടി എന്നിവക്കും അവധി ബാധകമാണ്.
യുനിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകളും, കോച്ചിങ് സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്.