കോഴിക്കോട്: കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ഓട്ടോ ഡ്രൈവർ ഹാരിസ് കളത്തിലിന്റെ മകൻ ഫുആദിനെയാണ് (15) തിങ്കളാഴ്ച മുതൽ കാണാതായത്.
സ്കൂളിൽനിന്ന് ഉച്ചക്ക് ഒരുമണിക്ക് പ്രാർഥനക്കായി പള്ളിയിൽ പോയ ഫുആദ് പിന്നീട് ക്ലാസിലോ വീട്ടിലോ എത്തിയിട്ടില്ലെന്ന് പിതാവ് മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കണ്ടെത്തുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 9037157108,9544706133 നമ്പറുകളിലോ അറിയിക്കണം.
