കോഴിക്കോട്: അപകടത്തിൽപ്പെട്ട കാറിൽ നിന്നും ലഹരിമരുന്ന് പിടികൂടി. താമരശ്ശേരിക്കടുത്ത് പൂനൂരിലായിരുന്നു സംഭവം. പൂനൂർ പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. പൊലീസെത്തി വാഹനം പരിശോധിച്ചപ്പോഴാണ് അമിതവേഗത്തിലെത്തി അപകടം സൃഷ്ടിച്ച കാറിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. രണ്ട് പേരാണ് അപകടം വരുത്തിവെച്ച കാറിൽ ഉണ്ടായിരുന്നത്. നരിക്കുനി സ്വദേശിയായ യുവാവിനെ ബാലുശ്ശേരി പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.
