കോഴിക്കോട്ടെ തീപ്പിടിത്തം: ടെക്സ്റ്റയിൽസ് പാർട്ണർമാർ തമ്മിലുള്ള തർക്കം സംബന്ധിച്ചും അന്വേഷണം

news image
May 19, 2025, 8:47 am GMT+0000 payyolionline.in

കോഴിക്കോട്: കാലിക്കറ്റ് ടെക്സ്റ്റൈൽസിലുണ്ടായ തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ പാർട്ണർമാർ തമ്മിലുണ്ടായിരുന്ന തർക്കം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. നേരത്തെ ഈ സംരഭത്തിന്റെ പാർട്ണറായിരുന്ന പ്രകാശൻ എന്ന വ്യക്തിയും നിലവിലെ ഉടമ മുകുന്ദനും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്നും ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇപ്പോളത്തെ ഉടമയ്ക്ക് പരിക്കേറ്റിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

ഒന്നരമാസം മുമ്പാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിൽ മുകുന്ദന് പരിക്കേൽക്കുകയും ചെയ്തത്. മുകുന്ദനുമായുള്ള ബിസിനസ് അവസാനിപ്പിച്ച ശേഷം പ്രകാശൻ പുതിയ കട തുടങ്ങിയെങ്കിലും ഇവർ തമ്മിലുള്ള തർക്കം അവസാനിച്ചിരുന്നില്ല. ഈ തർക്കത്തിന് തീപ്പിടുത്തവുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീപിടിച്ചത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe