കോമത്ത് കരയിൽ സംരക്ഷണഭിത്തി വരുന്നു; സ്ഥലം സന്ദർശിച്ച് ഷാഫി പറമ്പിൽ എംപി

news image
Jan 21, 2026, 5:25 pm GMT+0000 payyolionline.in

കൊയിലാണ്ടി: കോമത്ത് കരയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി  കിഴക്കുഭാഗത്തെ സർവ്വീസ് റോഡിന്റെ മതിൽ സോയിൽ നൈലിങ്ങ് ചെയ്തത് ശക്തമായ മഴയത്ത് മണ്ണിടിഞ്ഞ സ്ഥലം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. മണ്ണിടിഞ്ഞ ഭാഗത്ത് എൻ എച്ച്ഐ സംരക്ഷണഭിത്തി കെട്ടാമെന്ന് ഉറപ്പു നൽകി. കൂടാതെ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗം സർവീസ് റോഡിന്റെ ഡ്രയിനേജ് കെട്ടുമ്പോൾ നിലവിൽ രണ്ട് റോഡുകളിലേക്കും പാസ്സേജ് അനുവദിക്കാമെന്ന് കൗൺസിലർക്ക് ഉറപ്പ് നൽകി. അണേല- കാവുംവട്ടം റോഡ് ബന്ധിപ്പിക്കുന്ന റോഡിൽ അണ്ടർ പാസ്സ് നിർമ്മിക്കുന്നതിനുള്ള ആവശ്യവും എംപി പാർലമെന്റിൽ വീണ്ടും ഉന്നയിക്കാമെന്ന് ഉറപ്പു നൽകി.

എം.പി ഷാഫി പറമ്പിലിനോടെപ്പം വാർഡ് കൗൺസിലർ കെ.കെ.ദാമോദരൻ, ബാബുരാജ് കെ കെ, ശിവൻ. സി.കെ., മുരളി തോറോത്ത് , നഗരസഭാ വൈസ് ചെയർപേഴ്സൺ  ബിന്ദു, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ, ദൃശ്യ , സുധാകരൻ, സുധീഷ്, നജീബ്, രമ്യ, യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ശ്രീജാറാണി , കൗൺസിലർമാർ, രാജേഷ് കീഴരിയൂർ, മണ്ഡലം പ്രസിഡണ്ടുമാരായ അരുൺ മണമ്മൽ, രജീഷ് വെങ്ങളത്ത് കണ്ടി, തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe