പയ്യോളി : കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർസെക്കൻഡറി മദ്റസയിലെ നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വിദ്യാർത്ഥി ഫെസ്റ്റ് പയ്യോളി മുൻസിപ്പൽ ചെയർമാൻ വികെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഡോ:സാലിം ഫൈസി കൊളത്തൂർ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് നേതാവ് സി കെ വി യൂസുഫ് , പി മുഹമ്മദ് അഷ്റഫ് , സി പി സദഖത്തുള്ള, അഡ്വ പിസി ജവാദ്, പി പി അബ്ദുറഹിമാൻ, പി ഹാഷിം, അഹമ്മദ് സഗീർ ഉസ്താദ്, വിപി കുഞ്ഞുസ്താദ്, എന്നിവർ ആശംസ പ്രസംഗം നടത്തി, മഹല്ല് ഖത്തീബ് ഷൗക്കത്ത് ഫൈസി പ്രാർത്ഥന നടത്തി.
സ്വാഗത സംഘം ചെയർമാൻ വിടി ഹാഷിം അധ്യക്ഷത വഹിച്ചു. മദ്റസ സെക്രട്ടറി മുഹമ്മദ് റിയാസ് പി കെ സ്വാഗതവും ബിഎം ഷംസുദ്ീൻ നന്ദിയും പറഞ്ഞു.