കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ മാധവ് ഗാഡ്ഗിൽ അനുസ്മരണം

news image
Jan 21, 2026, 2:15 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിലെ പരിസ്ഥിതി സംഘടനയായ ‘ പരിസ്ഥിതി പയ്യോളി’ യും കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ്ബും ചേർന്ന് പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി നാശം കൊണ്ട് പൊറുതിമുട്ടുന്ന ഒരു നാട്ടിൽ എല്ലാവരും പരിസ്ഥിതി പ്രവർത്തകർ ആകേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പയ്യോളിയുടെ കോഡിനേറ്റർ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി.

കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണം മുജേഷ് ശാസ്ത്രീ ഉദ്ഘാടനം ചെയ്യുന്നു

പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണത്തിന്റെ ഭാഗമായി സ്മൃതി വൃക്ഷം നട്ടപ്പോൾ.

വാർഡ് കൗൺസിലർമാരായ പി കുഞ്ഞാമു, പി കെ സാബിറ എന്നിവർ ചേർന്ന് സ്മൃതി വൃക്ഷമായി മാങ്കോസ്റ്റിൻ തൈ നട്ടു. വടകര എം യു എം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ സജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. വേണു ഇല്ലത്ത് ഹരിത പ്രദർശനവും ഹംസ കാട്ടുകണ്ടി ഹരിത മാജിക്കും അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് എം വി സമീറ, ഹെഡ്മാസ്റ്റർ എം എ സിറാജുദ്ദീൻ, പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര, ഹെൽത്ത് ഇൻസ്പെക്ടർ കെ ജയരാജൻ, ഗംഗാധരൻ അയനിക്കാട്, പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ അർജുൻ വല്ലത്ത്, കൺവീനർ ക്വിസ്വ മറിയം, ഇരിങ്ങൽ അനിൽകുമാർ, കൊളാവിരാജൻ, വിജയൻ പെരിങ്ങാട്, കെ പി വഹാബ് തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe