പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ കൈകൊണ്ട് നിർമ്മിച്ച അയ്യായിരം ഗുളിക കവറുകൾ സാമൂഹ്യ സുരക്ഷാ മിഷന് കീഴിലുള്ള വയോമിത്രം മൊബൈൽ ക്ലിനിക്കിലേക്ക് നൽകി എൻ.എൻ എസ് വിദ്യാർത്ഥികൾ മാതൃകയായി.
പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്രയിൽ നിന്നും ഡോ. ഹർഷാദ് കവറുകൾ ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പി എം സുമേഷ്, സ്റ്റാഫ് സെക്രട്ടറി ഭാവന, പ്രശാന്ത് കുമാർ, വിനോദ് പി.എം വളണ്ടിയർ ലീഡർമാരായ ബദരീനാഥ്, മുത്തുബി ജെ മരക്കാർ, അഭിജിത്ത്, അനുവിന്ദ എന്നിവർ സംസാരിച്ചു.