കൊല്ലം ഹമീദ് മൻസിലിൽ ടി.വി. അബ്ദുൽ ഹമീദ് മാസ്റ്റർ അന്തരിച്ചു

news image
Sep 14, 2023, 3:54 pm GMT+0000 payyolionline.in
കൊയിലാണ്ടി : കൊല്ലം ഹമീദ് മൻസിലിൽ ( വട്ടക്കണ്ടി) ടി.വി. അബ്ദുൽ ഹമീദ് മാസ്റ്റർ (83) അന്തരിച്ചു. തിക്കോടി കോടിക്കൽ എ.എം യു.പി സ്കൂൾ അധ്യാപകനായിരുന്നു. ദീർഘ കാലം കെ.എൻ. എം സംസ്ഥാന കൗൺസിലർ , കൊല്ലം സലഫി മസ്ജിദ് കമ്മിറ്റി സ്ഥാപക പ്രസിഡന്റ്  , കെ.എ.പി.ടി യൂനിയൻ മേഖലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന പരേതനായ ടി.വി. മൊയ്തീൻ കുട്ടി മൗലവിയുടെ മകനാണ്. ഭാര്യ:  പൈക്കാട്ട് സനിയ ( പാനൂർ). മക്കൾ:  ഡോ. അബ്ദുള്ള ഹാറൂൺ ( സഊദി അറേബ്യ),
മുഹമ്മദ് സുഹൈൽ( ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫീസ് കോഴിക്കോട്), മുഹ് യ് ദ്ധീൻ ഷാക്കിർ ( എഞ്ചിനിയർ, ഷാർജ), മറിയം ഉമ്മുൽ ഹസനാത്ത് ( ജി.യു.പി സ്കൂൾ പന്നിയങ്കര), സമീൽ ( കാലിക്കറ്റ് സർവകലാശാല), മുഹമ്മദ് ഇസ്മയിൽ ( സാമൂഹ്യ ക്ഷേമ വകുപ്പ് – കോഴിക്കോട്). മരുമക്കൾ : സഫ ( അരീക്കോട്), സാജിദ ( കടവത്തൂർ ), ജസ്ന ( ചാലിയം), ഇസ്മയിൽ ( കൊല്ലം), ഡോ. സുൽഫത്ത്( കരുവൻ തുരുത്തി), നിഷാത്ത് ( അസി.പ്രൊഫസർ ഇ എം ഇ എ കോളേജ് കൊണ്ടോട്ടി). സഹോദരങ്ങൾ: പരേതയായ ടി.വി. ഉമ്മുഹാനി ( വടകര),
ടി.വി. ബീവിക്കുട്ടി ( തിക്കോടി), ടി.വി. സുബൈദ ( റിട്ട. സൂപ്രണ്ട് എം. ഇ എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂർ),
ഫാത്വിമ ( വൈത്തിരി), ആയിഷ ബി ( റിട്ട. പ്രൊഫസർ എം.എ എം. ഒ കോളേജ് . മണാശ്ശേരി), ടി.വി. ഫസലുറഹ്മാൻ ( റിട്ട: ഡി.ഇ.ഒ വടകര), ബഷീർ അഹമദ് ആസാദ് ( ശോഭിക വെ ഡ്ഡിംഗ്സ് കൊയിലാണ്ടി), പരേതയായ ടി.വി.ഉമ്മു ഹാനി, വടകര. നമസ്കാരം രാവിലെ 8.30 നു കൊല്ലം സലഫി മസ്ജിദിൽ. കബറടക്കം പാറപള്ളി കബറിസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe