കൊയിലാണ്ടി: കൊല്ലം മന്ദമംഗലം സ്വാമിയാർകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷങ്ങൾക്ക് കൊടിയേറ്റത്തോടെ തുടക്കമായി. ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും. തിങ്കളാഴ്ച വൈകീട്ട് 6:30-ന് കൈകൊട്ടിക്കളിയും തിരുവാതിരയും അരങ്ങേറും. ചൊവ്വാഴ്ച സമൂഹസദ്യ നടക്കും.
ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകളോടെ ഉത്സവത്തിന്റെ പ്രധാന ആഘോഷങ്ങൾ ആരംഭിക്കും. രാവിലെ 11-ന് വണ്ണാനെ സ്വീകരിക്കലും വൈകീട്ട് അഞ്ചിന് തിരുവായുധം സ്വീകരണവും നടക്കും. വൈകീട്ട് ആറിന് ദീപാരാധനയ്ക്ക് ശേഷം ഏഴ് മണിയോടെ വമ്പിച്ച കരിമരുന്ന് പ്രയോഗവും നടക്കും . തുടർന്ന് 7:30-ന് കളരിപ്പയറ്റ് ഉണ്ടായിരിക്കും.
വ്യാഴാഴ്ച രാവിലെ 8:30-ന് വസൂരിമാല പൂജയും ഒമ്പത് മണിയോടെ ക്ഷേത്രത്തിൽ നിന്നും കൊല്ലം ശ്രീ പിഷാരികാവിലേക്കുള്ള വസൂരിമാല വരവ് പുറപ്പെടുകയും ചെയ്യും
