കൊല്ലം പിഷാരിക്കാവ് കാളിയാട്ട മഹോൽസവത്തിന് ഭക്തിസാന്ദ്രമായ സമാപനം

news image
Apr 7, 2025, 2:58 am GMT+0000 payyolionline.in

കൊയിലാണ്ടി: ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ്  കാവിലമ്മ പുറത്തെഴുന്നള്ളി കാളിയാട്ടത്തിന് ഭക്തിസാന്ദ്രമായ സമാപനം. വൈകുന്നേരം കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും തണ്ടാന്റെ വരവ്. മറ്റ് അവകാശവരവുകൾ ഭക്തിസാന്ദ്രമായി ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് പൂജകൾക്ക് ശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളി പാല ചുവട്ടിലെക്ക് നീങ്ങി ചടങ്ങുകൾക്ക് ശേഷം പ്രഗൽഭനായ മട്ടന്നൂർ ശ്രീരാജ് മാരാരുടെ നേതൃത്വത്തിലുള്ള വിദഗ്ദ രായ വാദ്യ മേളക്കാരുടെ പാണ്ടിമേളത്തിനു ശേഷം ക്ഷേത്രത്തിന്റെ കിഴക്കെ നടവഴി നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റാനിറങ്ങി തിരിച്ച് പാലച്ചുവട്ടിലെത്തി രാത്രി 11.15 നുള്ളിൽ വാളകം കൂടി. കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. വൻ സുരക്ഷാ സന്നാഹങ്ങളായിരുന്നു പോലീസ് ഒരുക്കിയിരിക്കുന്നത്. ഗതാഗതക്രമീകരണങ്ങളൾ ഏർപ്പെടുത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe