കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം ഏപ്രിൽ 5, 6 തിയ്യതികളിൽ; ഗതാഗതക്രമീകരണവും വൻ സുരക്ഷയും

news image
Apr 2, 2025, 6:01 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ .5,6, തിയ്യതികളിൽ സുരക്ഷാ സംവിധാനവും, ദേശീയപാതയിൽ വാഹനക്രമീകരണങ്ങളും ഏർപെടുത്തി. കൂടാതെ സുരക്ഷാ ശക്തമാക്കാനും തീരുമാനിച്ചു. റൂറൽ എസ്പി.കെ.ഇ.ബൈജു , ഐ പി എസ്ന്റെ നിർദ്ദേശാനുസരണം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സി ഐ. ശ്രീലാൽ ചന്ദ്രശേഖരൻന്റെയും നേതൃത്വത്തിലായിരിക്കും ക്രമീകരണങ്ങൾ, ക്ഷേത്ര പരിസരങ്ങളിലും മറ്റും സി.സി ടി.വി. ക്യാമറകൾ സജീകരിച്ച് നിരീക്ഷണം നടത്തും റുറൽജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി  300 ഓളം പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക, മഫ്ടി, വനിതാ , പിങ്ക് പോലീസ്നിരീക്ഷണവും , രണ്ട് ദിവസങ്ങളിൽ ഡ്രോൺനനിരീക്ഷണവും രണ്ടുദിവസങ്ങളിലും ഉണ്ടാവുമെ മെന്ന് പോലീസ് അറിയിച്ചു.

ഏപ്രിൽ 5 ന് വലിയവിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത്10മണി മുതൽ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങൾ. പാവങ്ങാട് അത്തോളി, ഉള്ളിയേരി പേരാ മ്പ്രവഴി പയ്യോളിയിൽ കയറണം , ചെറിയ വാഹനങ്ങൾ ചെങ്ങോട്ടു കാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം, വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി പോകണം, ചെറിയ വാഹനങ്ങൾ മൂടാടിയിൽ നിന്നുംബൈപ്പാസിൽ പ്രവേശിച്ച്ചെങ്ങോട്ടുകാവിൽ കയറണം.

വടകരയിൽ നിന്നും, കൊയിലാണ്ടിയിലെക്ക് വരുന്ന ലൈൻബസ്സുകൾ കൊല്ലം ചിറയിൽ നിർത്തി തിരിച്ച് പോകണം, കൊയിലാണ്ടിഭാഗത്തു നിന്നുളുബസ്സു കൊല്ലം പെട്രാൾ പമ്പിൽ നിർത്തി തിരിച്ച് പോകണം. ഏപ്രിൽ 6 ന്, ഉച്ചയ്ക്ക്: 2 മണി മുതൽ രാത്രി 10 മണി വരെ നേരത്തെയുള്ള രീതിയിലാണ് ട്രാഫിക്ക് ക്രമീകരിച്ചതെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe