കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി തിരക്ക് കണക്കിലെടുത്ത് ദേശീയപാതയിൽ ഏപ്രിൽ 4,5 തിയ്യതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സി.ഐ.മെൽവിൻ ജോസ് അറിയിച്ചു.
ഏപ്രിൽ 4 ന്.11 മണി മുതൽ രാത്രി 8 മണി വരെയും, 5ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെ യുമാണ് നിയന്ത്രണം വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഹനങ്ങൾ പയ്യോളി പേരാമ്പ്ര, ഉള്ള്യേരി പാവങ്ങാട് വഴി .കോഴിക്കോടെക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട്, ഉള്ള്യേരി വഴി പോകണം. വടകരയിൽ നിന്നും കൊയിലാണ്ടിയിലെക്ക് വരുന്ന ബസ്സുകൾ 17 മൈൽ സിൽ നിർത്തി ആളെ ഇറക്കി പോകണം. വടകര ഭാഗത്തു നിന്നു വരുന്ന വലിയ ടാങ്കർ വാഹനങ്ങൾ ബൈപ്പാസ് നിർമ്മാണ സ്ഥലങ്ങളിൽ നിർത്തിയിടണം കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ലോക്കൽ ബസ്സുകൾ കൊല്ലം പെട്രോൾ പമ്പിനു സമീപം നിർത്തി ആളെ ഇറക്കി തിരിച്ചു പോകണം, ഉൽസവത്തിൻ്റെ ഭാഗമായി വൻ പോലീസ് സന്നാഹം ഒരുക്കി കഴിഞ്ഞു.
വില കൂടിയ ആഭരണങ്ങൾ അടക്കമുള്ളവ ധരിച്ചു വരുന്നത് ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ക്ഷേത്രപരിസരം സി.സി.ടി.വി. നിരീക്ഷണവും, വനിതാ പോലീസ്, മഫ്ടി പോലീസ് അടക്കം വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്ന് സർക്കിൾ ഇൻസ്പെപെക്ടർ മെൽവിൻ ജോസ് പറഞ്ഞു.