കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: താൽകാലിക കടകളിൽ സംയുക്ത പരിശോധന

news image
Apr 4, 2024, 12:28 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഉൽസവത്തിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ താൽകാലിക കടകളിലും മറ്റും വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി.ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായാണ് പരിശോധന.

റവന്യൂ, പോലീസ്, നഗരസഭാ ആരോഗ്യ വകുപ്പ് വിഭാഗം,ലീഗൽ മെട്രോളജി വകുപ്പ് ,എക്സൈസ്സ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിശോധന. ഐസ് ക്രീം കടകൾ, ചായക്കടകൾ, ജ്യൂസ് കടകളിലും പരിശോധന നടത്തി നിർദേശങ്ങൾ നൽകി. ഉദ്യോഗസ്ഥരായ വിജി പ്രദീപൻ, മരുതേരി രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe