കൊല്ലം: ഇകെ ഹസൻ മുസ്ലിയാരുടെ ആദർശ സംഭാവനകളുടെ സ്മരണയും എസ് എസ് എഫ് ക്യാമ്പസ് പുന:സംഘടനയുമായി എസ് എസ് എഫ് മർകസ് മാലിക് ദീനാർ ദഅവ സെക്ടർ സംഘടിപ്പിച്ച ഇഅ്ദാദ് അക്കാദമിക് പഠന സെമിനാർ സമാപിച്ചു.
പാറപ്പള്ളി മർകസ് മാലിക് ദീനാർ ക്യാമ്പസിൽ നടന്ന പരിപാടി ഹാഫിള് അബ്ദുൽ ഹസീബ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹാഫിള് ശാഫി സഖാഫി പുതുക്കയം അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ വിഷയാവതരണം നടത്തി.ഹാഫിള് ഫായിസ് ആറളം സ്വാഗതവും ഹാഫിള് സ്വഫ് വാൻ ചുള്ളിയോട് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പ്രസിഡന്റ് ഹാഫിള് അൻഷിദ് റഹ്മാൻ , സെക്രട്ടറി ഹാഫിള് സ്വഫ് വാൻ ചുള്ളിയോട്, ഫി. സെക്രട്ടറി ഹാഫിള് ഫാളിൽ പുല്ലാളൂർ, ഹാഫിള് റബീഅ് പിണങ്ങോട്, ഹാഫിള് മശ്ഹൂദ് ചെന്നാർ, ഹാഫിള് ഗസൽ ചാവക്കാട്,ഹാഫിള് സഹ്ൽ നടുവട്ടം, ഹാഫിള് ശമ്മാസ് പയ്യോളി, ഹാഫിള് ശിബിലി പാറക്കടവ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.