മലപ്പുറം: ഉയർന്ന തലത്തിൽ ആലോചിച്ച് നടപ്പാക്കിയ കൊലപാതകമായിരുന്നു പെരിയയിലേതെന്നും ഇത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
എം.എൽ.എ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ കേസിനെ സവിഷേമാക്കുന്നത് അതാണ്. കൊലപാതകത്തിന് എം.എൽ.എയുടെ ഗൂഢാലോചന അടക്കം ഉൾപ്പെടുന്നത് സംഭവത്തിന്റെ ക്രൂരത വർധിപ്പിക്കുന്നു. കൊലപാതകത്തിന്റെ സ്വഭാവം നോക്കിയാൽ ശിക്ഷ പോര.
അതാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വികാരം. അതിനൊപ്പമാണ് യു.ഡി.എഫും കോൺഗ്രസും. ഇത്തരം കൊലപാതകങ്ങൾ നടന്നാലും കുറ്റവാളികളെ നോക്കാനാളുണ്ട് എന്ന അവസ്ഥ ഇവിടെ ഉണ്ടായിരുന്നു. ആ നിർഭാഗ്യകരമായ അവസ്ഥ ഇപ്പോഴില്ല. കുറ്റവാളികൾ ആരായാലും ശിക്ഷ കിട്ടുമെന്നതാണ് ഈ കേസിലെ ഗുണപാഠമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.