കോഴിക്കോട്: വയനാട്ടിലെ പഴയ വൈത്തിരി റിസോർട്ടിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി മൂഴിക്കൽ മീത്തൽ പാറപ്പുറത്ത് ടി കെ പ്രമോദ് (50) ഉള്ള്യേരി നാറാത്ത് ചാലിൽമീത്തൽ ബിൻസി (48) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.
ഇന്ന് പുലർച്ചെ റിസോർട്ടിന് പുറത്തുള്ള മരത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും റിസോർട്ടിൽ മുറിയെടുത്തത്. വൈത്തിരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.