കൊയിലാണ്ടി വയൽപ്പുര ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷം; നഗരസഭാ സെക്രട്ടറിയുടെ റൂമിൽ കുത്തിയിരുന്ന് പ്രദേശവാസികളും കൗൺസിലറും

news image
Jun 28, 2024, 2:11 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി  നഗരസഭയിലെ 33 -ാം വാർഡിൽ വയൽപ്പുരയിൽ ഭാഗത്ത് മഴ കനത്ത തോടുകൂടി വെള്ളക്കെട്ട് രൂക്ഷമായി. എല്ലാവർഷവും മഴ തുടങ്ങുന്നതിനു മുമ്പ് നഗരസഭ അഴുക്ക് ജലം ഒഴുകിപ്പോകുന്ന ഓടകൾ വൃത്തിയാക്കാറുണ്ടെങ്കിലും ഈ വർഷം ആ പ്രവർത്തി നടക്കാത്തതുമൂലമാണ് വാർഡിൽ ഈ സ്ഥിതി വന്നതെന്ന് കൗൺസിലർ കുറ്റപ്പെടുത്തി. പലപ്പോഴായി അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാവാത്തതിനെ തുടർന്ന് ഇന്ന്  പ്രദേശത്തെ മാതൃക റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും മറ്റു നിരവധി നാട്ടുകാരും കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയുടെ റൂമിൽ കുത്തിയിരുന്നു.

നഗരസഭാ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ നാളെത്തന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കും എന്ന് ഉറപ്പു ലഭിച്ചതുമൂലം പ്രദേശവാസികൾ പിരിഞ്ഞു പോയി. നാളെ ഇതിന് ശാശ്വത പരിഹാരം ലഭിച്ചില്ലെങ്കിൽ നഗരസഭാ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും കൗൺസിലർ അഭിപ്രായപ്പെട്ടു.
വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ  ശ്രീധരൻ ടി എം., റിയാസ് ബാബു, രഞ്ജിത്ത് ഓ. പി, പ്രേമ ദാസൻ, ഗംഗാധരൻ കെ, അനിൽകുമാർ വയൽപ്പുര, തുഷാര സുജിത്ത്, പ്രേമ, രാജു എ കെ, പ്രേമൻ ടി പി, മണി പി വി, ഷീബ സതീശൻ, സീമാ സതീശൻ, നിഷ ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe