കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.
സംവിധായകൻ ജിയോ ബേബി ജൂറി ചെയർമാനായ സ്ക്രീനിംഗ് കമ്മിറ്റിയാണ് വിധി നിർണ്ണയം നടത്തിയത്.
നൂറ്റി അമ്പതിൽ പരം എൻട്രികളിൽ നിന്നും ഏഴ് വിഭാഗങ്ങളിലായിട്ടാണ് മത്സരം നടന്നത്.
ക്യു എഫ് എഫ് കെ യുടെ എഫ് ബി പേജ് വഴിയാണ് ഫലപ്രഖ്യാപനം പ്രസിദ്ധീകരിച്ചത്.
നവംബർ രണ്ടിന് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് ക്യു എഫ് എഫ് കെ ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ല, ജനറൽ കൺവീനർ ഹരി ക്ലാപ്സ്, ക്യു എഫ് എഫ് കെ ഭാരവാഹികളായ ജനു നന്തി ബസാർ, സാബു കീഴരിയൂർ എന്നിവർ അറിയിച്ചു.