കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീ ദേവിക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി. രാവിലെ പാൽ എഴുന്നള്ളിപ്പ്, ആറാട്ട് കുടവരവ്, വൈകുന്നേരം ഇളനീർ കുല വരവും കുട്ടിച്ചാത്തൻ തിറകളും ഭക്തിയുടെ നിറവിലാണ് സമാപിച്ചത്. തുടർന്ന് താലപ്പൊലി എഴുന്നള്ളിപ്പിന് വടക്കെ കര റീന തിടമ്പ് എഴുന്നള്ളിച്ചു. തളാപ്പ് പ്രസാദും, പള്ളിക്കൽ മിനിമോളും പറ്റാനകളായി. പ്രഗൽഭരായ പുരന്തരദാസ്, പി.വി. മണി, കേരളശ്ശേരി സുബ്രഹ്മണ്യൻ, രാമൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ നാദസ്വര സഹിതം താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവ നടന്നു.
ചൊവ്വാഴ്ച നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. വൈകു. 4 മണി ചെറിയമങ്ങാട് സമുദ്രതീരത്ത് ചടങ്ങുകൾക്ക് ശേഷം തിരിച്ചെത്തി. വെള്ളിതിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ കലാമണ്ഡലം ശിവദാസ് , സദനം രാജേഷ്, സദനം സുരേഷ്, കലാമണ്ഡലം സനൂപ്, കല്ലൂർ ശബരി, കീനൂർ മണികണ്ഠൻ . തിരുവള്ളൂർ ഗിരീഷ്, അയിലൂർ കൃഷ്ണദാസ്, സാജു കൊരയങ്ങാട് തുടങ്ങിയരുടെ നേതൃത്വത്തിൽ പാണ്ടിമേള സഹിതം ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പ്, 12 മണിക്ക്, വലിയ ഗുരുതിതർപ്പണത്തിനു ശേഷം കൊടിയിറക്കും.